എമ്മെന്റെ ആത്മകഥ
4 reviews
കേരള രാഷ്ട്രീയത്തിൽ പതിഞ്ഞ ഒരു മാന്ത്രിക വിപ്ലവകാരിയുടെ പാദമുദ്രകൾ. ത്യാഗത്തിന്റെയും ചോരയുടെയും സാഹസികതയുടെയും ചോരപ്പാടുകൾ. ഇത് ഒരു വ്യക്തിയുടെ കഥയല്ല. സമൂഹത്തിന്റെ പരിവർത്തന കഥയാണ്. ഇത് കേരളത്തിന്റെ രാഷ്ട്രീയചരിത്രമാണ്. ചരിത്രം മാറ്റിയെഴുതിയ കേരളത്തിലെ ജനങ്ങളുടെ ഉയർത്തെഴുന്നേല്പിന്റെ കഥയാണ്. ചോരയുടെ ചുവപ്പും, കണ്ണുനീരിന്റെ കയ്പും, പൊട്ടിച്ചിരിയുടെ കിലുകിലാരവവും,പരിവർത്തനത്തിന്റെ വേഗതയും ജീവിതത്തിൻറെ സ്പന്ദനവും, മണ്ണിന്റെ മണവും ഉൾക്കൊണ്ട ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം.